Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flooding On

Kannur

ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട്: എ​ൻ​എ​ച്ച് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റെ ഉ​പ​രോ​ധി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​ന്പ് ദേ​ശീ​യ പാ​ത​യി​ൽ പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം സ്കൂ​ളി​ന് മു​ന്നി​ൽ മ​ഴ​ക്കാ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​എ​ച്ച് അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​നൂ​പ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ർ ഉ​മേ​ഷ് ഗാ​ർ​ഗി​നെ​യാ​ണ് ഓ​ഫീ​സി​ൽ ഉ​പ​രോ​ധി​ച്ച​ത്.

ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ക​രാ​ർ ഏ​ജ​ൻ​സി​യാ​യ വി​ശ്വ​സ​മു​ദ്ര അ​ധി​കൃ​ത​രെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി​ളി​ച്ചു വ​രു​ത്തി പ്ര​ശ​നം എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. എ​ത്ര​യും പെ​ട്ടെ​ന്ന് വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.​

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, ചി​റ​ക്ക​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കൂ​ക്കി​രി രാ​ജേ​ഷ്, പു​ഴാ​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. പ്ര​ദീ​പ്കു​മാ​ർ, വി​ഹാ​സ് അ​ത്താ​ഴ​ക്കു​ന്ന് എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വൈ​കു​ന്നേ​ര​ത്തോ​ടെ ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ​ണി ക​രാ​റെ​ടു​ത്ത ക​ന്പ​നി മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് നി​ല​വി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

Latest News

Corehub Up